SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

വാഹന സേവനങ്ങൾ ഫേസ് ലെസ്

mvd

ആലപ്പുഴ: ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനാക്കിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് വാഹന സംബന്ധമായ ഏഴ് സേവനങ്ങൾ കൂടി ഫേസ് ലെസ്സാക്കുന്നു. ആധാർ ഓതന്റിക്കേഷൻ ചെയ്യുന്നവർക്കാണ് സേവനങ്ങൾ ഉപയോഗിക്കാനാവുക. ഇനിമുതൽ അപേക്ഷയുമായി ഓഫീസിൽ എത്തേണ്ടതില്ല. നികുതി ഒടുക്കൽ, വാഹനങ്ങളുടെ പെർമിറ്റ് ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിനകം ഓൺലൈനിൽ ലഭ്യമാണ്. ഇതിനൊപ്പമാണ് ഏഴ് സേവനങ്ങൾ കൂടി 24 മുതൽ ഫേസ് ലെസ്സാക്കുന്നതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. ആധാർ ഓതന്റിക്കേഷൻ ചെയ്യാത്തവർ അപേക്ഷയും ഒറിജിനൽ രേഖകളും ഓഫീസിൽ ഹാജരാക്കുന്ന രീതി തുടരേണ്ടതാണ്.

ഫേസ് ലെസ്സാകുന്ന സേവനങ്ങൾ

1. ഉടമസ്ഥാവകാശം മാറ്റൽ

2. അഡ്രസ് മാറ്റൽ

3. ഹൈപ്പോത്തിക്കേഷൻ ചേർക്കൽ

4. ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ

5. എൻ.ഒ.സി നൽകൽ

6. ഡ്യൂപ്ലിക്കേറ്റ് ആർ.സി

7. പെർമിറ്റ് പുതുക്കൽ

""

സേവനങ്ങൾക്ക് കഴിവതും ഫേസ് ലെസ് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം. ആധാർ ഓതന്റിക്കേഷനില്ലാത്തവർ നേരിട്ട് ഹാജരാകുന്ന രീതി തുടരണം.

മോട്ടോർ വാഹന വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.