ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൗൺസലിംഗ് സൈക്കോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ളോമയ്ക്ക് ഒരു വർഷവുണ് കാലാവധി. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകൾ. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും പഠിക്കാം. പ്ലസ്ടു പാസായവർക്ക് സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിനും, ഡിഗ്രി പാസായവർക്ക് ഡിപ്ളോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിനും ചേരാവുന്നതാണ്. 18 വയസുകഴിഞ്ഞ ആർക്കും അപേക്ഷിക്കാം. 15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 6282427152, 8301020423, 9447597983.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |