SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.13 PM IST

അപേക്ഷ ക്ഷണിച്ചു

training

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20 ദിവസത്തെ പരിപാടിയിൽ 30 പേർക്കാണ് അവസരം.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും ഫുഡ് ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ സംരംഭകത്വ വികസനത്തിലും ഫുഡ് പ്രോസസിംഗിലുമാണ് പരിശീലനം. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും വ്യവസായ ആഭിമുഖ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45നും ഇടയിൽ. വനിതകൾക്കും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഐ.ടി.സി, ഡിപ്ലോമ തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും.

പരിശീലനം പൂർണമായും സൗജന്യമാണ്. അപേക്ഷാ ഫാറത്തിനും വിശദ വിവരത്തിനും ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണം. അവസാന തീയതി ജനുവരി മൂന്ന്. ഫോൺ: 0477 2241272, 9446857928.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.