SignIn
Kerala Kaumudi Online
Saturday, 20 April 2024 4.39 AM IST

സഖി വൺ സ്റ്റോപ്പ് സെന്റർ പ്രവർത്തനം തുടങ്ങി

sakhi

ആലപ്പുഴ: വനിതാ - ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തനം ആരംഭിച്ച സഖി വൺ സ്റ്റോപ്പ് സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും ഇരകൾക്ക് പിന്തുണയും ഉറപ്പാക്കാൻ സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജെൻഡർ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. അലക്സാണ്ടർ അദ്ധ്യക്ഷനായി.

പൊതു- സ്വകാര്യ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ ചെറുക്കുക, അതിക്രമങ്ങൾ അതിജീവിച്ചവർക്കായി അടിയന്തര ഇടപെടൽ നടത്തുക, സേവനങ്ങൾ ഏകീകൃതമായി നൽകുക, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കുക, സുരക്ഷാ സഹായം, കൗൺസലിംഗ്, വൈദ്യസഹായം, ചികിത്സ, പൊലീസ് സംരക്ഷണം, നിയമസഹായം, അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പാക്കുകയാണ് വൺ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം. സേവനം 24 മണിക്കൂറും ലഭ്യമാണ്.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ, സബ് ജഡ്ജ് എം.ടി. ജലജറാണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ, മുനിസിപ്പൽ കൗൺസിലർ കവിത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി. മിനിമോൾ, പ്രോഗ്രാം ഓഫീസർമായ ലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ ആർ. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.