മാന്നാർ: കുരട്ടിക്കാട് 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 145-ാമത് മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് എൻ.മോഹൻകുമാർ ഭദ്രദീപം തെളിയിച്ചു. മോഹനചന്ദ്രൻ നായർ സ്വാഗതവും ശ്യാംകുമാർ നന്ദി പറഞ്ഞു.
ചെന്നിത്തല 95-ാം നമ്പർ ഷൺമുഖവിലാസം കരയോഗത്തിൽ മന്നം ജയന്തി സമ്മേളനത്തിൽ പ്രസിഡന്റ് ജി.ജയദേവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മോഹനപ്രസാദ്, വിജയകുമാർ, ശ്രീപ്രസാദ്, ഉണ്ണിക്കൃഷ്ണപിള്ള, സജീവ്, വിജയൻപിള്ള, ശ്രീകുമാർ, വിനോദ് കുമാർ, നന്ദകുമാർ, പ്രശാന്ത്, സരസ്വതി, മായ തുടങ്ങിയവർ സംസാരിച്ചു. ഡോ. ശാലിനി, എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശ്രീശൈലം പ്രണവ് പ്രസാദ്, മുടവണ്ടൂർ അഖിൽ കൃഷ്ണൻ എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |