മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ,ബിരുദാനന്തര ബിരുദ ഡിപ്ലോമ, സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇംഗ്ലീഷ്,ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, എംഎ ഹിസ്റ്ററി, പി.ജി.ഡി.എസ്ടി, പി.ജി.ഡി.ഐ.ബി.ഒ എന്നിവയിൽ ഓൺലൈനായും ഓഫ്ലൈനായും അപേക്ഷകൾ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷകൾക്ക് ലിങ്ക് :https://ignouadmission.samarth.edu.in/.
അപേക്ഷാഫാറം ഇഗ്നോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് നിശ്ചിത ഫീസ് തുകയുടെ ഡിഡി എടുത്ത് റീജിയണൽ സെന്ററിലോ ഡി.ബി കോളേജിലെ സ്റ്റഡി സെന്ററിലോ നൽകണം. അവസാന തീയതി ജനുവരി 31. ഫോൺ :6282565563,9656028943.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |