SignIn
Kerala Kaumudi Online
Thursday, 25 April 2024 12.20 PM IST

തോട്ടപ്പള്ളി സ്പിൽവേ : ഷട്ടർ നവീകരണത്തിന് പുതിയ എസ്റ്റിമേറ്റ്

s

പഴയ കരാർ റദ്ദാക്കി

ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള കരാർ കഴിഞ്ഞ മന്ത്രിസഭാ യോഗം റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ എസ്റ്റിമേറ്റ് അടുത്തയാഴ്ച ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം സർക്കാരിന് സമർപ്പിക്കും. കഴിഞ്ഞ റീടെണ്ടറിൽ കരാറുകാരൻ ആവശ്യപ്പെട്ട അധിക തുകയിൽ അന്തിമ തീരുമാനം എടുക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചിരുന്നു. യോഗത്തിൽ വിയോജിപ്പ് ഉണ്ടായതിനെത്തുടർന്ന് കരാർ റദ്ദാക്കി പുതിയ ടെണ്ടർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയുംവിധമുള്ള അറ്റകുറ്റപ്പണികൾക്കായി 3.20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ജൂണിലാണ് ടെണ്ടർ ക്ഷണിച്ചത്. ആരും പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ആഗസ്റ്റിൽ നടത്തിയ റീടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ പദ്ധതി ചെലവിന്റെ 24.03ശതമാനം അധിക തുക ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ തലത്തിൽ 10ശതമാനത്തിൽ കൂടുതൽ തുക അനുവദിക്കാൻ കഴിയാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പ് അധികൃതർ സർക്കാരിനെ സമീപിച്ചു. 2018ലെ പ്രളയത്തെ തുടർന്നാണ് ഷട്ടറുകളുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. 2016ലെ നിരക്ക് അനുസരിച്ചായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കരാറുകാരൻ അധിക തുക ആവശ്യപ്പെട്ടത്. പാലത്തിലെ തകരാറിലായ മൈൽഡ് സ്റ്റീലിൽ നിർമ്മിതമായ കോർണർ ആങ്കിളുകൾക്ക് പകരം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയാഗിക്കാനും നിലവിലുള്ള ഷട്ടറുകൾക്ക് ഉയരം കൂട്ടുവാനുമുള്ള തുക കൂടി പുതിയ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഷട്ടറുകൾ ദ്രവിച്ചു

1. എല്ലാ ഷട്ടറുകളുടെയും അടിഭാഗം ദ്രവിച്ചു

2. ഷട്ടറുകൾ ഉയർത്താൻ ജെ.സി.ബി സഹായം വേണം

3. ഇരുപത് ഷട്ടറുകൾക്ക് കേബിളുകൾ ഇല്ല

4. 13ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലും നശിച്ചു

5. വൈദ്യുതി കേബിളുകൾ മോഷണം പോയി

600 : പദ്ധതി പൂർത്തീകരിക്കേണ്ട കാലദൈർഘ്യം അറുനൂറ് ദിവസം

40 : സ്പിൽവേയിലെ ആകെ ഷട്ടറുകളുടെ എണ്ണം

'' പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്തയാഴ്ച സർക്കാരിൽ സമർപ്പിക്കും. ടെണ്ടർ വിളിച്ച് കരാർ ഉറപ്പിച്ചാൽ മൂന്ന് വേനൽക്കാലം കൊണ്ട് (600 ദിവസം) പ്രവൃത്തികൾ പൂർത്തിയാക്കും.

-പ്രദീപ്, എക്സിക്യുട്ടീവ് എൻജിനിയർ,

മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.