ആലപ്പുഴ: പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച പഞ്ചാബ് സർക്കാരിനെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ജി. ശ്യാംക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നേതാക്കളായ ബി. കൃഷ്ണകുമാർ, കെ.ജി. കർത്താ, ഡോ. ഗീത അനിൽ, കലാ രമേശ്, പ്രമോദ് കാരയ്ക്കാട്ട്, അനീഷ് മുളക്കഴ, യുവമോർച്ച നേതാക്കളായ എസ്. ഹരി ഗോവിന്ദ്, വിശാൽ, അശ്വന്ത്, ഹരിക്യഷ്ണൻ, രാഹുൽ ചുനക്കര, രഞ്ജിത്ത് കരിമുളയ്ക്കൽ, അജൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |