എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 11,12 വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റപ്പള്ളി - ചേന്നമന റെസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാമത് വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അശോകൻ തന്ത്രി അദ്ധ്യക്ഷനായി. ഹൈസ്കൂൾ അദ്ധ്യാപിക സി.കെ. ബീന മുഖ്യപ്രഭാഷണം നടത്തി. ബിന്ദു വിജയൻ, ലത അനിൽ, നാസർ, ആന്റണി തട്ടുങ്കൽ, വി.വി. ദാസൻ എന്നിവർ സംസാരിച്ചു. സി.കെ. തിലകൻ സ്വാഗതവും മധുസൂദനൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |