SignIn
Kerala Kaumudi Online
Thursday, 25 April 2024 3.10 AM IST

എൽ. സുഗതന് ഗ്ലോബൽ ടീച്ചർ അവാർഡ്

sugathan

ചാരുംമൂട്: പരിസ്ഥിതി പ്രവർത്തകനും ആലപ്പുഴ താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ എൽ. സുഗതൻ 2021ലെ ഗ്ലോബൽ ടീച്ചർ അവാർഡിന് അർഹനായി. വിവര സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ മാനേജ്‍മെന്റിന്റെയും അത്യാധുനിക പരിശീലന കേന്ദ്രമായ എ.കെ.എസ് വേൾഡ് വൈഡ് എഡ്യുക്കേഷൻ സെന്ററാണ് അവാർഡ് നൽകുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് നേതൃത്വം നൽകിയതിനുള്ള പുരസ്കാരമാണിത്. സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ എൽ. സുഗതന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന വനമിത്ര അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.