ആലപ്പുഴ: അനർട്ട് സൗരതേജസ് പദ്ധതി മുഖേന സർക്കാർ സബ്സിഡിയോടെ വീടുകളിൽ സോളാർ നിലയം സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് ഹരിപ്പാട് നഗരസഭാ കാര്യാലയത്തിൽ നടക്കും. രണ്ട് മുതൽ പത്ത് കിലോവാട്ട് വരെയുള്ള നിലയത്തിന് 20 മുതൽ 40 ശതമാനം വരെയാണ് സബ്സിഡി. നഗരസഭാ പരിധിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വൈദ്യുതി ബില്ലുമായെത്തി 1225 രൂപ നൽകി രജിസ്റ്റർ ചെയ്യാം. പ്രവൃത്തിദിവസങ്ങളിൽ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ ഊർജ്ജമിത്ര കേന്ദ്രത്തിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. ഫോൺ: 9188841018.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |