ചാരുംമൂട് : ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷന്റെയും കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പദ്ധതിയായ മാർഗദീപത്തിന് തുടക്കമായി. ചത്തിയറ വി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. രാമചന്ദ്രക്കുറുപ്പ് , ബിനീഷ് തോമസ് , ജി.വിനോദ് എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |