ഇന്നലെ 1087 പേർ
ആലപ്പുഴ: ജില്ലയിൽ നാലുമാസത്തിന് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിലായത് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും ആശങ്കപ്പെടുത്തുന്നു. ഇന്നലെ 1087 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5039 ആയി. 1063 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 119 പേർ രോഗമുക്തരായി. 30.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിന് മുമ്പ് കഴിഞ്ഞ സെപ്തംബർ 21നാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. 1120 ആയിരുന്നു അന്ന് രോഗികളുടെ എണ്ണം. പക്ഷേ, അന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.59 ശതമാനമായിരുന്നു. ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും രോഗമുക്തരാവുന്നവരുടെ എണ്ണത്തിലെ കുറവും ആശങ്ക ഇരട്ടിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |