അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പന്ത്രണ്ട് കളഭ മഹോത്സവത്തിന് ആരോഗ്യ വകുപ്പ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളഭം, വഴിപാടുകൾ എന്നിവ മുൻകൂട്ടിബുക്ക് ചെയ്ത ആളുകൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുക, അന്നദാനം നിർത്തിവയ്ക്കുക. പാൽപ്പായസം മുൻകൂർ ബുക്ക് ചെയ്തവർക്ക് മാത്രമായി വിതരണം ചെയ്യുക, കൗണ്ടറിൽ വന്നു പാൽപ്പായസം വാങ്ങുന്നവർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. ക്ഷേത്ര ജീവനക്കാർ വഴിപാട് വാങ്ങുവാൻ വരുന്നവരുമായി ഇടപെടരുത്. പനി, ചുമ, തുമ്മൽ, ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള ജീവനക്കാർ ഡ്യൂട്ടിക്ക് വരരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |