SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.55 PM IST

രാവിലെ റേഷൻ വാങ്ങാൻ ആളില്ല

s

റേഷൻ കടകളിലെ സമയക്രമീകരണം തിരിച്ചടിയായി

ആലപ്പുഴ: ഇ–പോസ് സെർവർ തകരാറി​നെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ജില്ലയിൽ റേഷൻ വിതരണം രാവിലെ മാത്രമായി​ ക്രമീകരിച്ചതോടെ സാധനങ്ങൾ വാങ്ങാൻ റേഷൻകടയി​ലെത്തുന്നവരുടെ എണ്ണം കുത്തനെ ഇടി​ഞ്ഞു. ജനുവരിയി​ൽ ​ ഇരുപത് ദിവസങ്ങൾ പിന്നിട്ടിട്ടും ആകെയുള്ളതിന്റെ മൂന്നിലൊന്ന് കാർഡുടമകൾ പോലും റേഷൻ വി​ഹി​തം വാങ്ങിയിട്ടില്ല. ഇതേത്തുടർന്ന്, ഈ മാസത്തെ റേഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാദ്ധ്യതയില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.

തൊഴിലാളി കുടുംബങ്ങൾ കൂടുതലായി പാർക്കുന്ന ആലപ്പുഴ ജില്ലയിൽ വൈകുന്നേരങ്ങളിലാണ് റേഷൻ കടകളിൽ സാധാരണ തിരക്കേറിയിരുന്നത്. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിപ്പണിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് രാവിലത്തെ സമയക്രമീകരണം വലിയ തിരിച്ചടിയായി. ഇതോടെ റേഷൻ കടകളിൽ ആളൊഴിഞ്ഞു.

സ്പെഷ്യൽ മണ്ണെണ്ണയും ഇത്തവണ റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്. സെർവർ പ്രശ്നമുള്ളതിനാൽ 18 വരെ റേഷൻ വിതരണത്തിലെ സമയ ക്രമീകരണം തുടരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഈ മാസം 25വരെ നീട്ടി.

ജി​ല്ലയി​ൽ റേഷൻ വി​തരണ സമയം

രാവി​ലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ

1242 : ജില്ലയിലെ ആകെ റേഷൻ കടകൾ

പകുതി​പ്പേർ പോലും വരുന്നി​ല്ല

1.ജില്ലയിൽ റേഷൻ കാർഡുടമകളുടെ ആകെ എണ്ണം ആറ് ലക്ഷത്തോളം

2.മുമ്പ് ഒരു ദിവസം റേഷൻ വാങ്ങാൻ എത്തിയിരുന്നവർ അര ലക്ഷത്തോളം

3.ഒരു ദിവസം ഒരു കടയിൽ 10മുതൽ 200 വരെ പേർ വരെ എത്തിയിരുന്നു

4.ഇപ്പോൾ ഒരു ദിവസം ജില്ലയിലെ റേഷൻകടകളിലെത്തുന്നവർ 20000 ൽ താഴെ

സ്റ്റോക്ക് അധികം

സാധാരണ രീതിയിൽ മാസത്തിന്റെ ആദ്യപകുതിയോടെ നല്ലൊരു പങ്ക് കാർഡ് ഉടമകളും റേഷൻ വാങ്ങിത്തീരുമായിരുന്നു. പല കടകളിലും മാസത്തിന്റെ പകുതിയോടെ സാധനങ്ങൾ കാലിയാകുന്നതായിരുന്നു മുൻമാസങ്ങളിലെ പതിവ്. മാസാവസാനം സാധനം കിട്ടാത്ത സ്ഥിതിയായിരുന്നു. എന്നാൽ ഇത്തവണ മാസാവസാനമായിട്ടും ഭൂരിപക്ഷം കടകളിലും സ്റ്റോക്ക് ആവശ്യത്തിലധികം.

'' മാസാവസാനം വരെയുള്ള കണക്കുകൾ പരിശോധിച്ച് ഒരു നിശ്ചിത ശതമാനത്തിൽ താഴെ ആളുകൾ റേഷൻ വാങ്ങിയില്ലെങ്കിൽ മാത്രമാണ് വിതരണത്തിനുള്ള തീയതി നീട്ടുക.

(സപ്ലൈകോ അധികൃതർ)

'' ജനുവരിയിൽ റേഷൻകടയിൽ ആളനക്കം ഉണ്ടായി തുടങ്ങിയിട്ട് മൂന്ന് ദിവസമേമായുള്ളൂ . റേഷൻ വിതരണത്തിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവുമായി നിവേദനം നൽകാനൊരുങ്ങുകയാണ് വ്യാപാരികൾ

(എൻ.ഷിജീർ, കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.