SignIn
Kerala Kaumudi Online
Thursday, 28 March 2024 6.08 PM IST

ശവക്കോട്ടപ്പാലം മാർച്ചിലും കൊമ്മാടിപ്പാലം മേയിലും തുറന്നുകൊടുക്കും.... ആലപ്പുഴയിൽ കുരുക്കഴി​യും

s

അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് അവസാനഘട്ടത്തിൽ

ആലപ്പുഴ: ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെയും പൊളിച്ച് പണിയുന്ന കൊമ്മാടിപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് അവസാനഘട്ടത്തിൽ. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ശവക്കോട്ടപ്പാലം മാർച്ചിലും കൊമ്മാടിപാലം മേയിലും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം.

രണ്ട് പാലത്തിന്റെയും ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് ഏറ്റെടുക്കുന്ന നടപടികളാണ് പൂർത്തിയാകുന്നത്. 4.89കോടി രൂപയാണ് വേണ്ടത്. ഇതിൽ സ്ഥലത്തിന്റെ വിലയായ 4.36 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നഷ്ടപരിഹാരത്തുകയുടെ പലിശയായ 53ലക്ഷം രൂപയുടെ കുറവാണ് നിലിവിൽ സ്ഥലം ഏറ്റെടുക്കാൻ കാലതാമസം നേരിടുന്നത്. സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ മാത്രമേ അപ്രോച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയൂ. സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയുടെ ചേർത്തല എൽ.എ തഹസീൽദാരെ ചുമതലപ്പെടുത്തിട്ടുണ്ട്.

#സമയബന്ധിതമായി ഗതാഗതത്തിന് തുറക്കും

സമയബന്ധിതമായി ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ . ആദ്യം ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഒരുമാസത്തിനുള്ളിൽ ഏറ്റെടുത്ത് റോഡ് നിർമ്മാണം ആരംഭിക്കും. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. ജി.സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനും കൊമ്മാടി പാലം പുനർനിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയത്. 2019 ഡിസംബറിൽ ആരംഭിച്ച നിർമ്മാണം 12മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് ജോലികൾ വൈകി. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയും. ഇരുപാലത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കി കിഫ്ബിയിൽ നിന്ന് അംഗീകാരം നേടി​യത് പൊതുമരാമത്ത് വകുപ്പായിരുന്നു. ഇപ്പോൾ നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്.

..........................................

ശവക്കോട്ടപ്പാലം

നിർമാണ ചെലവ്

28.45 കോടി

# 26 മീറ്റർ നീളം, 12 മീറ്റർ വീതി

# പാലത്തിന് ഏറ്റെടുക്കുന്ന സ്ഥലം : 24.14 സെന്റ്

.................................

കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി, ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാത

റോഡിന്റെയും കാനയുടെയും പണികൾ

#അപ്രോച്ച് റോഡ്

ഏറ്റെടുക്കുന്ന സ്ഥലം : 24.14 സെന്റ്

നഷ്ടപരിഹാരം: 4.89കോടി

............................................

ശവക്കോട്ടപ്പാലം മാർച്ചിലും കൊമ്മാട‌ിപ്പാലം മെയിലും ഗതാഗതത്തിന് തുറന്ന് കൊടുക്കും. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്

അധികൃതർ, കേരള റോഡ് ഫണ്ട് ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.