കായംകുളം: കേരള സർവകലാശാലയുടെ പത്തിയൂർ യു. ഐ ടി റീജിയണൽ സെന്ററിൽ പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു.
യു. ഐ. ടി പ്രിൻസിപ്പൽ ഡോ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ്എൽ.ഉഷ, എൻ. സുകുമാരപിള്ള , പഞ്ചായത്തു മുൻ പ്രസിഡന്റുമാരായ വി. പ്രഭാകരൻ, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു .
കെ. എച്ച് ബാബുജാൻ (ചെയർമാൻ ),ബിപിൻ സി. ബാബു , കെ. ജി സന്തോഷ്, വി. പ്രഭാകരൻ (വൈസ് ചെയർമാൻമാർ ),കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സന്തോഷ് ( കൺവീനർ )ആയും 27 അംഗ വികസന സമിതിയെ യോഗം തിരഞ്ഞെടുത്തു. ഇംഗ്ലീഷ് വിഭാഗം മേധാവി എസ്.ശരൺ സ്വാഗതവും പി. ടി. എ സെക്രട്ടറി ടി.ആർ രേഷ്മ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |