ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള വനിതാ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 3,4,5 തീയതികളിൽ 'സൈബർ സുരക്ഷ', 'മാനസിക ആരോഗ്യം- രക്ഷിതാക്കൾക്ക്', 'കുട്ടികളുടെ മാനസിക ആരോഗ്യത്തിൽ രക്ഷിതാവിന്റെ പങ്ക്' എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകും. രക്ഷിതാക്കളും പ്രിൻസിപ്പൽമാരും പ്രഥമാദ്ധ്യാപകരും പങ്കെടുക്കും. നാളെ വൈകിട്ട് 7ന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ ചേരുന്ന യോഗം വനിതാ കമ്മീഷൻ അംഗം എംഎ.എസ്.താര ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നാദാപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജി സജീവ് ക്ലാസെടുക്കും. നാല്, അഞ്ച് തിയതികളിൽ ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ പി.ബി.ബിനു ക്ലാസെടുക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈല സ്വാഗതവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |