SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.04 PM IST

ജില്ലയിൽ ഫോറൻസിക് സയൻസ് ലബോറട്ടറി

s

ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനവും വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതാക്കുന്നതിൽ ഫോറൻസിക് ലബോറട്ടറിയുടെ പ്രവർത്തനം പ്രാധാന്യമർഹിക്കുന്നതാണ്. ജില്ലയിൽ നടക്കുന്ന
കുറ്റകൃത്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾക്കായി ഇപ്പോൾ ആശ്രയിക്കുന്നത് എറണാകുളം ജില്ലയിലെ ഫോറൻസിക് ലാബിനെയാണ്. ജില്ലയിൽ തന്നെ ഫോറൻസിക് ലബോറട്ടറി പ്രവർത്തനക്ഷമമാകുന്നതോടെ കേസന്വേഷണം വേഗത്തിലാക്കാൻ സാധിക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ കൂടാതെ സൈബർ ലാബുകളും ഉൾപ്പെടുന്നതാണ് ഫോറൻസിക് സയൻസ് ലബോറട്ടറി. ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഒരു കോടി രൂപ അനുവദിച്ചു. ജിള്ളാ പൊലീസ് ആസ്ഥാനത്തെ കെട്ടിടത്തിലാണ് ഫോറൻസിക് ലബോറട്ടറിയുടെ പ്രവർത്തനം. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം. ആരിഫ് എം.പി, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി വിജയ് എസ്.സാഖറെ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ്, ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡർ വി.സുരേഷ് ബാബു, ആലപ്പുഴ നഗരഭ ചെയർപേഴ്‌സൺ സൗമ്യരാജ് എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.