എരമല്ലൂർ: പൊതുവഴിയിലൂടെയുള്ള പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ സമീപവാസി ശ്രമിക്കുന്നതായി പരാതി . എഴുപുന്ന ഗ്രാമപഞ്ചായത്ത് 11-വാർഡിൽ വട്ടപ്പറമ്പ് റോഡും പാലത്തിങ്കൽ റോഡുമായി ബന്ധപ്പെട്ടുള്ള പൊതുവഴി സമീപവാസിയും കൂട്ടരും ചേർന്ന് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നാണ് പ്രദേശവാസികളുടെ പരാതി. കള്ളക്കേസിൽ കുടുക്കിയും വധഭീഷണി മുഴക്കിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ഇവർ പറയുന്നു. കണ്ണന്തറ പ്രദേശവാസികൾക്ക് മോഹം ആശുപത്രി, ചമ്മനാട് ഹൈസ്കൂൾ , ക്ഷേത്രം, മാർക്കറ്റ് തുടങ്ങിയിടങ്ങളിലേക്കുള്ള എളുപ്പ യാത്രാമാർഗമാണിത്. അരനൂറ്റാണ്ടിലേറെ കാലമായിട്ടുള്ള തദ്ദേശവാസികളുടെ പൊതുവഴി തടസപ്പെടുത്തുന്നതിനെതിരെ ജില്ലാ കളക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |