SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.39 PM IST

കെ റെയിൽ കല്ലിടീൽ പ്രതിരോധിക്കും

s

ആലപ്പുഴ: കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിൽ പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിക്കുന്ന വൈദ്യുതി ചാർജ്ജ് പാടശേഖര സമിതി അടയ്ക്കണമെന്നുള്ള സർക്കാർ നിലപാട് അംഗീകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തീരുമാനവുമായി മുന്നോട്ട് പോയാൽ കർഷകരെ സംഘടിപ്പിച്ചു സമരത്തിന് നേതൃത്വം നൽകും.

മുളക്കുഴയിൽ കെ-റെയിലുമായി ബന്ധപ്പെട്ട് പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി നടത്തുന്ന കല്ലിടീൽ ശക്തമായി പ്രതിരോധിക്കും. ചെങ്ങന്നൂരിലും മാവേലിക്കരയിലും യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിക്കും. ഡിവൈ.എസ്.പി ഓഫീസ് മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ നടത്താനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ബി. രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.