ആലപ്പുഴ: ആര്യാട് കേരള സർവകലാശാല അദ്ധ്യാപന പഠന കലാശാലയുടെ ആഭിമുഖ്യത്തിൽ 'സുദിനങ്ങളുടെ ഓർമ്മക്കായ് ഒപ്പരം 2022" എന്ന പേരിൽ പഞ്ചദിന ശില്പശാല സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോളേജ് യൂണിയൻ ചെയർമാൻ പി.ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത, കൗൺസിലർ ശ്രീലേഖ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ.സി. അനിൽകുമാർ, ഹെഡ്മിസ്ട്രസ് എച്ച്. മിനി, ക്യാമ്പ് ജനറൽ കൺവീനർ ആർണ പ്രശാന്ത്, ഷൈജ , ദീപ തങ്കപ്പൻ, പി.ടി. ഫാത്തിമ ഷിറിൾ, ഹരികൃഷ്ണൻ, സി.പി.ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |