SignIn
Kerala Kaumudi Online
Friday, 19 April 2024 1.28 AM IST

മുൻഗണനാ റേഷൻ കാർഡ് : അപേക്ഷകളിൽ അതിവേഗ നടപടി

s

ആലപ്പുഴ : മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുത്തുന്നതിനായി ലഭിച്ച അപേക്ഷകളിൻമേലുള്ള നടപടികൾ താലൂക്ക് സപ്ളൈ ഓഫീസുകളിൽ വേഗത്തിലാക്കി. ആറു താലൂക്കുകളിൽ കഴിഞ്ഞ സെപ്തംബർ വരെ ലഭിച്ച 18813 അപേക്ഷകൾ തീർപ്പാക്കി. ഇതിൽ 902 കുടുംബങ്ങൾ മഞ്ഞ കാർഡിനും 14326 കുടുംബങ്ങൾ പിങ്ക് കാർഡിനും അർഹരായപ്പോൾ 6883പേർ മുണഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ അനർഹരാണെന്ന് കണ്ടെത്തി.

മാർച്ച് ആദ്യവാരം വരെ ലഭിച്ച അപേക്ഷകളാണ് ഇപ്പോൾ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്ക് സപ്ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. ഓരോ താലൂക്കിലും 1000മുതൽ 3000വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മുഴുവൻ രേഖകളും സമർപ്പിച്ചവരുടെ അപേക്ഷകൾ പരിശോധിച്ച് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കി ജില്ലാ സപ്ളെ ഓഫീസർക്ക് നൽകി പട്ടിക പ്രസിദ്ധീകരിക്കും. മുൻഗണനാ കാർഡുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവരുടെ ഒഴിവിൽ ഈ പട്ടികയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തും. രേഖകൾ ഹാജരാക്കാത്തവരുടെ അപേകൾ പിന്നീട് പരിശോധിക്കും.

ജില്ലാതല പട്ടിക ഈ മാസം അവസാനം

ഓരോരുത്തരുടെയും ജീവിത സാഹചര്യവും സാമ്പത്തികനിലയും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. ഓരോ അപേക്ഷകനും നൽകിയ വിവരങ്ങൾ 20ന് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ജില്ലാ സപ്ലൈ ഓഫീസിലേക്കു നൽകും. 25ന് ജില്ലാ സപ്ലൈ ഓഫീസിൽനിന്ന് പൊതുവിതരണവകുപ്പ് സംസ്ഥാന ഓഫീസിനു കൈമാറും. ഈ മാസം അവസാനത്തോടെ മുൻഗണനാ റേഷൻ കാർഡ് നൽകേണ്ടവരുടെ ജില്ലാതല പട്ടിക പ്രസിദ്ധീകരിക്കും. ഭാവിയിൽ വരുന്ന ഒഴിവുകൾ നികത്തുന്നതിനാണിപ്പോൾ പട്ടിക തയ്യാറാക്കുന്നത്. അനർഹർ സ്വയം തിരിച്ചേല്പിച്ച മുൻഗണനാ കാർഡ്, ആധാർ ബന്ധിപ്പിക്കാത്തതിനാൽ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തുടങ്ങിയ ഒഴിവുകൾ നികത്തുന്നത് ഈ പട്ടികയിൽ നിന്നാകും

മുൻഗണന ലഭിക്കുന്നവർ

1.പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ

2.മാരകരോഗം ബാധിച്ചവരുള്ള കുടുംബം

3.മാനസിക വെല്ലുവിളിയുള്ളവർ ഉൾപ്പെടുന്ന കുടുംബം

4.എയിഡ്സ് പോലെയുള്ള രോഗബാധിതർ

5.ഡയാലിസിസ്,വൃക്ക,ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവർ

6.നിരാംലംബരായ സ്ത്രീകൾ

7.അവിവാഹിതയായ അമ്മമാർ

8.ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ

18813 : മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സെപ്തംബർ വരെ ലഭിച്ച അപേക്ഷകൾ

അപേക്ഷകളിൻമേൽ നൽകിയ കാർഡുകൾ

മഞ്ഞ കാർഡ്.......... 902

പിങ്ക് കാർഡ്........... 14326

അനർഹർ................6883

ജില്ലയിൽ റേഷൻ കാർഡുടമകൾ

ആകെ കാർഡുകൾ.......... 6,18,764

നോൺ സബ്സിഡി.........1,76,003

മഞ്ഞ..................................2,62,242

നീല................................... 1,32,781

ബ്രൗൺ............................ 1027

ബ്രൗൺ കാർഡ്

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറമാണ് ബ്രൗൺ. സാധാരണ ഒരു കുടുംബത്തിനാണ്കാർഡ് നൽകുന്നതെങ്കിൽ ഇത്തരം കാർഡ് വ്യക്തികൾക്കുള്ളതാണ്. സംസ്ഥാനത്ത് സർക്കാർ വക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികൾക്ക് പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണ് പുതിയ വിഭാഗം രൂപീകരിച്ചത്.

മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ എല്ലാ ദിവസവും താലൂക്ക് സപ്ളെ ഓഫീസുകളിൽ ലഭിക്കുന്നുണ്ട്. മാർച്ച് ആദ്യവാരം വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് പട്ടിക തയ്യാറാക്കും.

- ബീന, ജില്ലാ സപ്ളെ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.