ചേർത്തല:നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റ പരിശീലനം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ തുടങ്ങി. പുതിയ ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.ശ്രീരേഖ നിർവഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാ ഭായ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ സുജ ഈപ്പൻ, ജി.വി. റെജി, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം ജനറൽ സെകട്ടറി രമാരവീന്ദ്രമേനോൻ,ആർ.ഡി. സുബ്രഹ്മണ്യൻ,പി.എസ്. മനു,എൻ.എ.ആശാലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |