മാന്നാർ : മൊബൈലിൽനിന്നും മൈതാനത്തിലേക്ക് കുട്ടികളെ ആകർഷിക്കുക, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയിൽപെട്ട് പോകാതെ കായികരംഗത്തേയ്ക്ക് പുതുതലമുറയെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച മാന്നാർ ലീസ് സ്പോർട്സ് ഹബ്ബിന്റേയും ടർഫ്കോർട്ടിന്റേയും ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ദിലീപ്ട്രോഫി താരമായിരുന്ന എസ്.അനീഷ് , രഞ്ജി ക്രിക്കറ്റ്താരം കെ.ജെ.രാകേഷ്, സംസ്ഥാനതാരങ്ങളായ വിനീത്, ജതിൻ, വിജയ്, ലവൽ1 കോച്ച് സി.എം.അഭിലാഷ്, ജോബിഎബ്രഹാം എന്നിവരടങ്ങുന്ന സമിതിയാണ് ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. 42 ലക്ഷംരൂപയോളം മുടക്കി മാന്നാർ ബസ് സ്റ്റാൻഡിന്റെ തെക്ക് ഭാഗത്തായിട്ടാണ് ടർഫ്കോർട്ട് നിർമ്മിച്ചിട്ടുള്ളത്.നാളെ വൈകിട്ട് 5ന് ലീസ് സ്പോർട്ട്സ് ഹബ്ബിന്റെ ഉദ്ഘാടനം ഫുട്ബാൾതാരം കെ.ടി.ചാക്കോയും ടർഫ്കോർട്ടിന്റേയും മത്സരങ്ങളുടേയും ഉദ്ഘാടനം മന്ത്രി സജിചെറിയാനും നിർവ്വഹിക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ എന്നീ ഇനങ്ങളിൽ പരിശീലനം നടത്തുന്ന അക്കാദമികൾ സ്ഥാപിക്കുന്നത് ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണെന്ന് പ്രസിഡന്റ് സി.എം.അഭിലാഷ്, സെക്രട്ടറി ജോബി എബ്രഹാം, ഫുട്ബാൾ കോച്ച് അനക്സ് തോമസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |