ആലപ്പുഴ: മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ജില്ലയിൽ 4 ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പറഞ്ഞു. മെമ്പർഷിപ്പ് കാമ്പയിനിംഗിന്റെ ഭാഗമായി ജില്ലയിലെ 1705 ബൂത്തുകളിൽ കോൺഗ്രസ് ഭവന സന്ദർശനം നടത്തി മെമ്പർഷിപ്പ് ചേർക്കും. ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിനിംഗിന്റെ പ്രാരംഭം കുറിച്ച് സംസാരിക്കുകയായിരുന്നു വിശ്വനാഥൻ. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിംഗിന്റെ സാങ്കേതികയെക്കുറിച്ച് എ.ഐ.സി.സി ഐ.ടി സെൽ കോ-ഓർഡിനേറ്റർ സ്വപ്ന പെട്രോണിക്സ് വിശദീകരിച്ചു. എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, അഡ്വ. കോശി.എം.കോശി, എം. മുരളി, അഡ്വ. ജോൺസൺ എബ്രഹാം, സി.കെ. ഷാജി മോഹൻ, ബി. ബൈജു, ഇ.സമീർ, കറ്റാനം ഷാജി, എസ്. ശരത്ത്, മോളി ജേക്കബ്, കെ.കെ. ഷാജു, ഐസക്ക് മാടവന, ജി. സഞ്ജീവ് ഭട്ട്, ടി. സുബ്രഹ്മണ്യദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |