പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അതിർത്തിലുള്ള അഞ്ച് പഞ്ചായത്തുകളിലെ പുതിയതായി തിരെഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾക്കുള്ള പ്രവർത്തപരിശീലന ക്ലാസാണ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്നത്. പ്രസിഡന്റ് പി.എം പ്രമോദ് അദ്ധ്യക്ഷനായി. അരുൺ കുമാർ, മിഥു , വിമലാ ഹരിലാൽ എന്നിവർ ക്ലാസുകളെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജയശ്രീ ബിജു, അംഗങ്ങളായ ഉദയമ്മാ ഷാജി, അനിമോൾ എന്നിവർ സംസാരിച്ചു. പാണാവള്ളി സി. ഡി. എസ് ചെയർപേഴ്സൺ സുജിമോൾ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |