ആലപ്പുഴ: കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് അസോസിയേഷന്റെ 23ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 9.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കാർമ്മൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കെ.എസ്.എഫ്.ഇ.ഒ.എ പ്രസിഡന്റ് ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മുഖ്യാതിഥിയാകും. സുഹൃത് സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പിയും, പ്രതിനിധി സമ്മേളനം കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും, സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |