അമ്പലപ്പുഴ: വനിത ശിശു വികസന വകുപ്പ് ജനപ്രതിനിധികൾക്കും, സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്കുമായി ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ലിംഗസമത്വം ഉറപ്പാക്കൽ എന്ന വിഷയത്തിൽ അമ്പലപ്പുഴ ഐ.സി .ഡി .എസ് നടത്തിയ ക്ലാസ് എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഷീബാ രാകേഷ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ, ഐ. സി .സി .എസ് സെൽ പ്രോഗ്രാം ഓഫീസർ ജെ. മായാ ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ, ശ്രുതി കൃഷ്ണ, ബി .ഡി. ഒ എം. മഞ്ജു എന്നിവർ സംസാരിച്ചു.ആർ .ജയരാജ് സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |