SignIn
Kerala Kaumudi Online
Friday, 19 April 2024 2.50 AM IST

കലവൂർ എൻ.ഗോപിനാഥ് അനുസ്മരണം

gopinath

ആലപ്പുഴ: ദീർഘകാലം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റും കലാ കായിക, സാസ്‌കാരിക,വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കലവൂർ എൻ.ഗോപിനാഥിന്റെ നാലാം അനുസ്മരണചടങ്ങുകൾ അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. രാവിലെ ശാഖായോഗങ്ങളിൽ ഗോപിനാഥിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും. വൈകിട്ട് 5ന് യൂണിയൻ ഓഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രൊഫ. എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. 'ശ്രീനാരായണ ഗുരദേവന്റെ ആദ്ധ്യാത്മിവും സാമൂഹികവുമായ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. ജയാവിജയനെ ചടങ്ങിൽ ആദരിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.