മാവേലിക്കര : പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ" പദ്ധതിയിൽ രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി തണ്ണീർക്കുടം പദ്ധതി നടപ്പാക്കും. അനുദിനം ചൂട് കൂടിവരുന്ന സാഹചര്യത്തിൽ പക്ഷികൾ കുടിവെള്ളം ലഭിക്കാതെ മരിച്ച് വീഴുന്നത് ഒഴിവാക്കാനാണ് പ്രത്യേക രീതിയിൽ രൂപകല്പന ചെയ്ത മൺചട്ടികളിൽ വെളളം നിറച്ച് വൃക്ഷ ശിഖരങ്ങളിലോ ടെറസിന് മുകളിലോ വയ്ക്കുക. ആലുവ മുപ്പതിടം സ്വദേശി നാരായണനാണ് പദ്ധതിക്കാവശ്യമായ മൺചട്ടികൾ നല്കുന്നത്.ഇതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതലടുക്കാൻ സാധിക്കുമെന്ന് പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ബിജു ജോസഫ് അഭിപ്രായപ്പെട്ടു. എം.എസ്. അരുൺകുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |