അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ 2022-23 വർഷത്തെ ബഡ്ജറ്റിൽ ഖര -ദ്രവ മാലിന്യ സംസ്ക്കരണ - ശുചിത്വ പദ്ധതിക്ക് മുൻതൂക്കം നൽകി . 24.31കോടി രൂപ വരവും 24.46 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അവതരിപ്പിച്ചത്. കൃഷി,മൃഗസംരക്ഷണം,ദാരിദ്ര്യ ലഘൂകരണം,ടൂറിസം,തൊഴിൽ സംരംഭങ്ങൾ എന്നിവ അടക്കമുള്ള വികസന പദ്ധതികൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ബഡ്ജറ്റ് അവതരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി.സെക്രട്ടറി എസ്. വിജിയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |