അമ്പലപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ, പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിനേയും, പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിനേയും വേർതിരിക്കുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 5.5 ലക്ഷത്തോളം രൂപ ചെലവിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ കപ്പക്കട പടിഞ്ഞാറ് രക്തസാക്ഷി മണ്ഡപം റോഡാണ് എച്ച് .സലാം എം എൽ. എ ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി.പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, ബ്ലോക്ക് പഞ്ചായത്തംഗം എം.ഷീജ, ബി.ഡി.ഒ എം. മഞ്ജു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി.വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |