ആലപ്പുഴ: ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. ടൗൺ ഹാളിന് സമീപം നടന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.പി.മധു, ആർ അനിൽകുമാർ, സി.എസ്.രമേശൻ, ബിന്ദു, എസ്.സജീവൻ, പി.ഡി.ശ്രീനിവാസൻ, പി.എസ്.സന്തോഷ് കുമാർ, വി.എസ്.സൂരജ്, അനിൽകുമാർ , എ.എ.ബഷീർ യൂണിയൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് വി.മോഹൻദാസ്, ആർ.അനിൽകുമാർ, ബി.നസീർ, ആർ.പ്രദീപ്, സന്തോഷ് കുമാർ, സൂരജ്, സംഗീത ഷംനാഥ്, പി.കെ.ബൈജു, കെ.എൽ.ബെന്നി, വി.എസ്.മണി, പി.പി.പവനൻ, വി.റ്റി.രാജേഷ്, വി.എം.ഹരിഹരൻ, എസ്.സജീവൻ, പി.ഡി.ശ്രീനിവാസൻ, നാസർ മുല്ല, എ.ആർ.ജോയി, ബിന്ദു എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |