ചേർത്തല: ജൈവ കർഷകൻ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ തയ്യിൽ വി.പി.സുനിലിന്റെ ആശാരിപറമ്പിലെ ഒരേക്കർ സ്ഥലത്താണ് പൂർണമായും ജൈവ രീതിയിൽ പച്ചമുളക് കൃഷി തുടങ്ങിയത്. ആറായിരം ചുവട് പച്ചമുളക് തൈകളാണ് നട്ടത്.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആദ്യതൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ എം.സി.സിദ്ധാർത്ഥൻ, എസ്.പ്രകാശൻ, നേതാക്കളായ എസ്.സനിൽ, ജയേഷ് ,
എം.ഡി.സുധാകരൻ, ബ്രൈറ്റ് എസ്.പ്രസാദ്, എസ്.സുരേഷ്, പി.തങ്കച്ചൻ, എ.ടി.സുരേഷ് ബാബു, വേണു ആശാരിപറമ്പിൽ,സ്മിത രതീഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൃഷി സ്ഥലത്ത് എത്തിച്ച വളം ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇവിടെയാണ് പച്ചമുളക് കൃഷി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |