SignIn
Kerala Kaumudi Online
Friday, 19 April 2024 4.47 AM IST

മാലിന്യ സംസ്‌കരണത്തിന് മുൻകൈ എടുക്കണം :പി.പ്രസാദ്

s

ആലപ്പുഴ: മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മന്ത്രി പി.പ്രസാദ് നിർദേശിച്ചു. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ മിഷൻ ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കളക്ടർ ഡോ. രേണു രാജ് അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായി, വൈസ് പ്രസിഡന്റ് ആർ. അമ്പിളി, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.വി. ജയകുമാരി, കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു തുടങ്ങിയവർ പങ്കടുത്തു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൃഷിയിടങ്ങളിൽ ഓരുവെള്ളം കയറുന്നത് തടയുന്ന പദ്ധതിയുടെ രൂപരേഖ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.