ആലപ്പുഴ: ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും പുന്നമടക്കായലിൽ നടക്കും. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 350 കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എസ്.എസ്.ബാജ്വ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ ഒൻപതിന് പുന്നമടയിൽ മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് നാലിന് സമാപന സമ്മേളനം സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും. ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഒഫ് ഇന്ത്യയും ഡ്രാഗൺ ബോട്ട് അസോസിയേഷൻ ഓഫ് കേരളയും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഭാരവാഹികളായ തോമസ് ജോസഫ്, കെ.എസ്.റെജി, താഹിർ അഹമദ്ദ്, അനുപ് കുമാർ ചൗധരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |