ചാരുംമൂട് : സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന രണ്ടാമത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന ക്ലാസുകളുടെ ഭരണിക്കാവ് ബ്ളോക്കുതല ഉദ്ഘാടനം പ്രസിഡന്റ് എസ്.രജനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സിനുഖാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, ബി.ഡി.ഒ ദിൽഷാദ്, ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഹരിചന്ദന ,കൺവീനർ ആർ.അരുൺരാജ്, മോഹിനിയാട്ടം കലാകാരി അഞ്ജന ആർ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും കലാ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |