കൊച്ചി: വിനോദയാത്രകളിൽ മലിനീകരണം കുറയ്ക്കാൻ ബോധവത്കരണം ലക്ഷ്യമിട്ട് പെഡൽ ഫോഴ്സ് കേരളത്തിന്റെ മിനി ഗോവയെന്ന് അറിയപ്പെടുന്ന വർക്കലയിലേയ്ക്ക് കൊച്ചിയിൽ നിന്ന് 300 കിലോമീറ്റർ സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നു.
മേയ് 8ന് വൈറ്റിലയിൽ ആരംഭിക്കുന്ന യാത്രയിൽ ആലപ്പുഴ ജില്ലയിലുള്ളവർക്കും പങ്കെടുക്കാം. ടീ ഷർട്ട്, റിസോർട്ടിൽ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. കെ.ടി.ഡി.സി, മിൽമ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രയെന്ന് സംഘാടകർ അറിയിച്ചു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ നിരവധി യാത്രകൾ പെഡൽ ഫോഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് ഫോൺ: 98475 33898.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |