ആലപ്പുഴ : അന്തരിച്ച അമ്മയുടെ ചിത്രത്തിനു മുന്നിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വികാരഭരിതനായി. കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച തകഴി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് അലീന ഷെറിൻ ഫിലിപ്പ് ഡോ.എൻ.ജയരാജിന് അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രം വരച്ചു സമ്മാനിച്ചത്. എല്ലാ ഓർമ്മകളും പ്രിയപ്പെട്ടതാണെന്ന് ജയരാജ് പറഞ്ഞു. ചടങ്ങിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ഡോ.വർഗീസ് പേരയിൽ, വി.സി.ഫ്രാൻസിസ്, അഡ്വ.പ്രദീപ് കൂട്ടാല, നസീർ സലാം, ജോസഫ് .കെ.നെല്ലുവേലി, നിസാം വലിയകുളം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |