SignIn
Kerala Kaumudi Online
Thursday, 18 April 2024 9.13 PM IST

ഡോ.പി.എസ്.ഷാജഹാന് റോട്ടറി അവാർഡ്

ambala

അമ്പലപ്പുഴ: ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആലപ്പുഴ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് ആലപ്പുഴ മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ പ്രൊഫസർ പി.എസ്.ഷാജഹാൻ അർഹനായി. റോട്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അവാർഡ് സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പുഴ പ്രസിഡന്റ് വർഗീസ് കുരിശിങ്കൽ, സെക്രട്ടറി ജോൺ കുര്യൻ, വൊക്കേഷണൽ സർവ്വീസ് ഡയറക്ടർ പ്രൊഫ.എസ്.ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. റിട്ട.അദ്ധ്യാപകരായ റാന്നി പുറത്തേൽ പി.സി.സുലൈമാന്റേയും പി.എം.ബീവിയുടേയും പുത്രനാണ് ഡോ.ഷാജഹാൻ. കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണു ഭാര്യ . കമ്പ്യൂട്ടർ വിദ്യാർത്ഥിയായ സഫർ, മെഡിക്കൽ വിദ്യാർത്ഥിനി സൈറ എന്നിവരാണ് മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.