ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ മൂന്ന് പതിറ്റാണ്ടിലധികമായി തരിശുകിടന്ന 20 ഏക്കർ വരുന്ന കടമ്പൊഴി പാടശേഖരം കതിരണിയാൻ ഒരുങ്ങുന്നു.ആദ്യഘട്ട നിലമൊരുക്കലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തകേയൻ തുടക്കം കുറിച്ചു. കൃഷി മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശത്തെത്തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇറിഗേഷൻ ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ച് സംയുക്തമായി നടത്തിയ ചർച്ചയിൽ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന കൃഷി വകുപ്പ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കാൻ തീരുമാനം എടുക്കുകയായിരുന്നു. കൃഷി ഏറ്റെടുത്തു ചെയ്യുമ്പോഴുള്ള അധിക സാമ്പത്തിക ബാദ്ധ്യത വെല്ലുവിളി ആയപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ ബൈരഞ്ജിത്തിന്റെ നേതൃത്വത്തിൽ യുവകർഷകൻ സുജിത്തും ഡോക്ടർ അനീഷും സിവിൽ പൊലീസ് ഓഫീസറായ സബിനേഷും വികസനസമിതി കൺവീനർ ധനുഷും അടങ്ങുന്ന യുവാക്കളുടെ കർഷക കൂട്ടായ്മയ്ക്ക് രൂപം നൽകുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബൈരഞ്ജിത് സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് അനില, ധനുഷ് , ഡോ.അനീഷ് ,വി.സി.പണിക്കർ,ശ്രീജ, സന്തോഷ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |