അമ്പലപ്പുഴ: വണ്ടാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാപ്പൻ സ്മാരക ട്രെസ്റ്റ് കുടുംബ സംഗമവും വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി. ഉദ്ഘാടനവും അവാർഡ് ദാന വിതരണവും അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് നിർവ്വഹിച്ചു പാപ്പൻ ട്രസ്റ്റ് കുടുബാംഗങ്ങളുടെ മക്കളിൽ എം .ബി. ബി. എസിന് പ്രവേശനം ലഭിച്ച സുകൃതി സന്തോഷ് ,ധന്യരാജ്, കഴിഞ്ഞ എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പുന്നപ്ര വടക്കേ പനയ്ക്കൽ വന്ദന, ആർ .വിമൽ, അശോകൻ എന്നിവരെയും ചsങ്ങിൽ മെമെൻ്റോയും കാഷ് അവാർഡും നൽകി. ഡി. പുരുഷോത്തമൻ ചsങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു ചിറയിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഡി .രവീന്ദ്രൻ, എ.അശോകൻ, സുധർമ്മാ മനോഹരൻ എന്നിവർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |