SignIn
Kerala Kaumudi Online
Friday, 19 April 2024 10.28 PM IST

ഉപഭോക്താക്കളെ പിഴിഞ്ഞ് നാരങ്ങാവില

lemon

ആലപ്പുഴ: കടുത്ത ചൂട്, ഒപ്പം നോയ്മ്പ് പെരുനാൾക്കാലം. രണ്ടും ഒത്തുവന്നതോടെ ചെറുനാരങ്ങയുടെ വില കുതിക്കുകയാണ്. ഒരു നാരങ്ങാ വേണമെങ്കിൽ ഇപ്പോൾ പത്തോ പന്ത്രണ്ടോ രൂപ നൽകണം. കിലോയ്ക്ക് 20-25 രൂപ വില ഉണ്ടായിരുന്ന നാരങ്ങയുടെ കിലോ വില ഇപ്പോൾ 200രൂപയാണ്. ഒരു മാസം കൊണ്ട് വില വർദ്ധന പത്തിരട്ടിയോളം. നാരങ്ങാവെള്ളത്തിന്റെ വിലയാകട്ടെ 15 രൂപയിൽ നിന്ന് 20 ആയി. ഒരു ഗ്ളാസ് നാരങ്ങാവെള്ളത്തിന് വില 12മുതൽ 15രൂപയായിരുന്നു

ഇന്നലെ മൊത്തക്കച്ചവടക്കാർ ആലപ്പുഴ മാർക്കറ്റിൽ നാരങ്ങാ വിറ്റത് കിലോയ്ക്ക് 200രൂപ നിരക്കിലാണ്. ഇത് ചെറുകിട കച്ചവടക്കാർ 230 മുതൽ 240രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും വില ഉയരാനാണ് സാധ്യത. നാരങ്ങാവില വർദ്ധിച്ചതോടെ അച്ചാർ നിർമ്മാതാക്കളും വലച്ചു. വിലകൂട്ടേണ്ട സ്ഥിതിയിലാണ് അവരും.

#ഉത്പാദനം കുറഞ്ഞു

സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ചെറുനാരങ്ങാ കൃഷിയുള്ളത്. നൂനമർദ്ദം മൂലമുള്ള കാലാവസ്ഥ വ്യതിയാനവും കാലംതെറ്റിയ മഴയും ഉത്പാദനം ഗണ്യമായി കുറച്ചു. ഇതോടെ പുറത്തുനിന്നുള്ള നാരങ്ങയാണ് ആശ്രയം. കർണാടക, തമിഴ്നാട് നാരങ്ങകളാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ എത്തുന്നത്. ചരക്കുകൂലിയുടെ വർദ്ധനവും വിലകൂടാൻ കാരണമായിട്ടുണ്ട്. ഉത്സവ സീസണുകളിൽ ചെറുനാരങ്ങാ കിട്ടാനില്ലാത്ത അവസ്ഥയാണ്. 50കിലോ ചാക്കായിട്ടാണ് നാരങ്ങാ എത്തുന്നത് ഇതിൽ 10കിലോ നഷ്ടമാകും. ഇത്തരത്തിൽ നഷ്ടമാകുന്ന നാരങ്ങ കിലോയ്ക്ക് 20രൂപ നിരക്കിൽ ഹോട്ടലുകൾക്ക് നൽകുകയാണ് പതിവ്. നാടൻ നാരങ്ങായ്ക്ക് ചെലവ് കുറവാണ്. വലിപ്പം കുറവായതിനാൽ നാടൻ നാരങ്ങായ്ക്ക് ആവശ്യക്കാരുടെ എണ്ണം കുറവാണ്. അന്യസംസ്ഥനങ്ങളിൽ നിന്ന് എത്തുന്ന നാരങ്ങായ്ക്ക് വലിപ്പം കൂടുതലായതിനാൽ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്.

"സംസ്ഥാനത്ത് നാരക കൃഷി തോട്ടം കനത്തമഴയിൽ നശിച്ചതിനാൽ വേണ്ടത്ര നാരങ്ങ ലഭിക്കുന്നില്ല. ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന നാരങ്ങയാണ് മാർക്കറ്റിൽ വിൽക്കുന്നത്. മൊത്തക്കച്ചവടക്കാർ നൽകുന്നതിനേക്കാൾ 50 മുതൽ 75രൂപ വരെ അധികം നൽകി വാങ്ങിയാണ് വിൽക്കുന്നത്. വരും ദിവസങ്ങളിൽ വിലകുറയുമെന്ന പ്രതീക്ഷയിലാണ്.

അബ്ദുൾ റഹിം, എ.എ.ആർ നാരങ്ങാ വ്യാപാരി.

വില കിലോയ്ക്ക് രൂപയിൽ (മൊത്തകച്ചവടം)

ഇപ്പോൾ

ഒന്നാംതരം.......200

രണ്ടാം തരം.....110

കഴിഞ്ഞ മാസം

ഒന്നാംതരം.......35

രണ്ടാം തരം.....20

ചെറുകിട വില്പന........230 മുതൽ 240വരെ

...............................

നാരങ്ങാവെള്ളം

ഒരുഗ്ളാസിന്........20

കഴിഞ്ഞമാസം....15

ഒരു നാരങ്ങയുടെ വില.......പത്തു മുതൽ 12 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.