ആലപ്പുഴ : സംസ്ഥാന ബാലസംഘത്തിന്റെ നേതൃത്വത്തിൽ മങ്കൊമ്പ് പി.കൃഷ്ണപിള്ള കൺവെൻഷൻ സെന്ററിൽ നടന്നുവന്ന വേനൽത്തുമ്പി പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ആർ.നാസറും ജനറൽ കൺവീനർ കെ.കെ.അശോകനുമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. വാർത്താസമ്മേളനത്തിൽ ബാലസംഘം സംസ്ഥാന കൺവീനർ ടി.കെ.നാരായണദാസ്, സംസ്ഥാന പ്രസിഡന്റ് കെ.വി.ശിൽല്പ ,സെക്രട്ടറി സരോദ് ചങ്ങാടത്ത്, കോർഡിനേറ്റർ അഡ്വ. എം.രൺദിഷ്, ജില്ല സെക്രട്ടറി അനന്ത ലക്ഷ്മി, കൺവീനർ എം.ശിവ പ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |