SignIn
Kerala Kaumudi Online
Thursday, 25 April 2024 11.42 AM IST

'കലയിടങ്ങൾ' ആരംഭിക്കുന്നു

community

ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി ആർട്ട് വിഭാഗത്തിന്റെയും സാങ്കേതിക സഹായത്തോടെ ജില്ലാ പഞ്ചായത്ത് കമ്മ്യുണിറ്റി ആർട്ട് പ്രോജക്ട് ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സ്കൂളുകളിൽ കലയിടങ്ങൾ എന്ന പേരിലൊരുക്കുന്ന ആർട്ട് റൂം പദ്ധതിക്ക് ആര്യാട് ഡിവിഷനിലാണ് തുടക്കം. നാളെ വൈകിട്ട് 3ന് കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ കലാപ്രദർശനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9ന് ക്രിയേറ്റിവ് ശാലയുടെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. ഇന്നും നാളെയും പദ്ധതിയുടെ ഭാഗമായി കലവൂർ ഗവ സ്കൂളിൽ നടക്കുന്ന ശിൽപശാലകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും യുവജനങ്ങൾക്കും പങ്കെടുക്കാം. ചിത്ര രചനയോടൊപ്പം വൈവിദ്ധ്യമാർന്ന കലാരൂപങ്ങളയും ഉൾപ്പെടുത്തിയാണ് സെഷനുകൾ നടത്തുക. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികളുടെ കലാരൂപങ്ങളുടെ പ്രദർശനമുണ്ടാകും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ ആർ.റിയാസ്, കമ്മ്യൂണിറ്റി ആർട്ട് പ്രോഗ്രാം കോ ഓർഡിനേറ്റർ ബ്ലെയ്സ് ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.

..................................

കുട്ടികളെയും മുതിർന്നവരെയും കലാകാരന്മാരാക്കുക എന്നതല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തിലും ചുറ്റുപാടുകളിലും കലയുടെയും സർഗാത്മകതയുടെയും അന്തരീക്ഷം വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കെ.ജി.രാജേശ്വരി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.