ആലപ്പുഴ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക്ട് ക്ളബ് ഓഡിറ്റോറിയത്തിൽ 24ന് നടക്കും. രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്യും. വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ.ബാൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് മുഖ്യപ്രഭാഷണം നടത്തും. സംഘടനാ വിശദീകരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശ്രീകുമാർ നടത്തും. ജില്ലാ സെക്രട്ടറി കെ.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.വി.മോഹൻദാസ് വരവുചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 12.30ന് പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ സംസ്ഥാന പ്രസിഡന്റ് പി.കെ.ലംബോധരൻ നായർ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |