SignIn
Kerala Kaumudi Online
Friday, 29 March 2024 8.03 AM IST

നിലയില്ലാക്കയത്തിൽ പ്രിന്റിംഗ് മേഖല

print

പ്രതിസന്ധി സൃഷ്ടിച്ച് പേപ്പർ ക്ഷാമം

ആലപ്പുഴ: ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ച കൊവിഡ് കാലത്തെ നീണ്ട പ്രതിസന്ധി. ഒടുവിൽ ആ പ്രശ്നം ഒന്നയഞ്ഞപ്പോൾ ഇതാ പേപ്പർ ക്ഷാമം. അച്ചടി പ്രസുകളുടെ ദുരിതാവസ്ഥയെക്കുറിച്ചാണ് പറയുന്നത്.

ഉപഭോക്താക്കൾക്ക് സമയത്തിന് വർക്കുകൾ അച്ചടിച്ചു നൽകാൻ സാധിക്കാത്ത അവസ്ഥയാണ് പ്രിന്റിംഗ് മേഖലയിൽ.

പേപ്പറിന്റെയും മഷിയടക്കമുള്ള അസംസ്കൃത വസ്തുക്കളുടെയും വിലയിലുണ്ടായ വർദ്ധനവ് മൂലം നിശ്ചിത തുകയിൽ ജോലി പൂർത്തിയാക്കാനും സാധിക്കുന്നില്ലെന്ന് പ്രസ് ഉടമകൾ പറയുന്നു.

സ്കൂളുകൾ പുന:രാരംഭിച്ചതും, ഉത്സവങ്ങൾ തിരിച്ചെത്തിയതും, ജനജീവിതം സാധാരണ നിലയിലായതും അച്ചടി മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ആഘോഷങ്ങൾക്ക് വേണ്ടി വലിയ ഓർഡറുകളാണ് ലഭിക്കുന്നത്. എന്നാൽ കടലാസിനും അച്ചടി സാമഗ്രികൾക്കും ഭീമമായ തോതിൽ വില ഉയർന്നത് തിരിച്ചടിയായി. ആഗോള വിപണിയിൽ കടലാസിന് ആവശ്യം വർദ്ധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്കടക്കം വർണനോട്ടീസുകൾ അച്ചടിക്കാനുള്ള ആർട്ട് പേപ്പറുകൾ എത്തിയിരുന്നത് ചൈനയിൽ നിന്നാണ്. കൊവിഡ് കാലത്ത് നിലച്ച പേപ്പർ വരവ് ഇനിയും പൂർണ തോതിൽ പൂർവസ്ഥിതിയിസായിട്ടില്ല. ആർട്ട് പേപ്പറുകൾക്ക് ഇതിനാൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ജി. എസ്.ടിയുടെ ആദ്യ അടി

അച്ചടി മേഖലയ്ക്ക് ആദ്യ അടി വീണത് ജി.എസ്.ടിയുടെ രൂപത്തിലാണ്. 6 ശതമാനം ജി.എസ്.ടി എന്നത് ഒറ്റയടിക്ക് 18 ശതമാനത്തിലേക്ക് ഉയർന്നു. കോപ്പിയർ പേപ്പറുകൾക്ക് ഒരു പായ്ക്കറ്റിന്മേൽ 40 രൂപയുടെ വരെ വ്യത്യാസമാണു വന്നിരിക്കുന്നത്. കൊവിഡിന് ശേഷം പേപ്പർ വിലയിൽ 70 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് കണക്ക്. മഷി, കെമിക്കൽസ്, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായ വർദ്ധിച്ചിരിക്കുകയാണ്.

19ന് പ്രതിഷേധ ധർണ

അച്ചടിക്കടലാസ് വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര- സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ കേരള പ്രിന്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ധർണ നടത്തും. പ്രെട്രോൾ, ഡീസൽ വിലയിലുണ്ടായ വർദ്ധനവിന്റെ പ്രതിഫലനമാണ് അച്ചടിമേഖലയിലും നിഴലിക്കുന്നത്. കൊവിഡ കാലത്ത് നിലച്ച് കടലാസ് ഇറക്കുമതി പുന:രാരംഭിച്ചാൽ വില വർദ്ധനവിൽ നേരിയ ആശ്വാസം ലഭിച്ചേക്കും.

.......................................................

മൾട്ടിക്കളർ നോട്ടീസുകൾ അച്ചടിക്കാനുള്ള ആർട്ട് പേപ്പറുകൾ കിട്ടാനില്ല. ഉപഭോക്താക്കൾ ധാരാളം വരുന്നുണ്ട്. എന്നാൽ സമയത്ത് അച്ചടിച്ച് നൽകാനോ, മുൻപുണ്ടായിരുന്ന നിരക്കിൽ നൽകാനോ കഴിയാത്ത അവസ്ഥയാണ്.

മോഹനൻ പിള്ള, പ്രിന്റേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.