അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലേയും, വി .എച്ച്. എസ് .ഇ യിലേയും വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡ് വിതരണം ചെയ്തു. എ.എം.ആരിഫ് എം.പി യുടെ പ്രതിഭാ പുരസ്കാരമാണ് വിതരണം ചെയ്തത്. ഏറെ ത്യാഗങ്ങൾ സഹിച്ച് ഓൺലൈൻ പഠനത്തിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത ഈ വിജയം ജീവിത വിജയമാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയണമെന്ന് എ .എം. ആരിഫ് എം .പി മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം പറഞ്ഞു. സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന് സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് ആർ. ജയരാജ് അധ്യക്ഷനായി. എച്ച്. സലാം എം .എൽ. എ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ എം. വി. പ്രിയ, അംഗം പി .അഞ്ജു, എ .ഇ. ഒ ദീപാ റോസ്, വി .ഫാൻസി, ഡോ.കെ. എസ്. വികാസ്, വി .ആർ. ഉജാല, ആർ. സതീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എസ് .ഉദയകുമാർ സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |