അമ്പലപ്പുഴ :കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. "എന്തായിരിക്കണം ഗ്രാമീണ ഗ്രന്ഥശാലകൾ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ വിഷയാവതരണം നടത്തി. ആർ .ജയരാജ് അദ്ധ്യക്ഷനായി. പി. അഞ്ജു, പി .രമേശൻ, എ.ഓമനക്കുട്ടൻ, വീണ ശ്രീകുമാർ, ശോഭ ബാലൻ,നിഷ മനോജ്, റീന മതികുമാർ, മഞ്ജു വിജയകുമാർ, കരുമാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ഷിബു, ഗ്രന്ഥശാല പ്രസിഡൻ്റ് സി. ഷൈലേന്ദ്രൻ എന്നിവർ സംസാരിച്ചു.എം. മെഹബൂബ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |